
ആലപ്പുഴ : ലയൺസ് ക്ലബ് ഒഫ് ആലപ്പി സൗത്തിന്റെ 2022-23 വർഷത്തെ പ്രധാന പദ്ധതികൾ അഡ്വ.വി.അമർനാഥ് ഉദ്ഘാടനം ചെയ്‌തു. എം.ബി.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. പുതിയ പ്രസിഡന്റായി ടി.ജി.സെബാസ്റ്റ്യനെയും സെക്രട്ടറിയായി കെ. അശോകുമാറിനെയും ട്രഷററായി റോയി പാലത്രയെയും തിരഞ്ഞെടുത്തു. ക്ലസ്റ്റർ ചെയർമാൻ പ്രൊഫ.ടി എൻ.പ്രിയകുമാർ നന്ദഗിരി , റീജിയണൽ ചെയർമാൻ പൊന്നൂസ് പുരക്കൽ ,ഡിസ്ട്രിക്ട് സെക്രട്ടറിമാരായ ജോസ് എബ്രഹാം, അനിൽകുമാർ ദാസ്, ടോം ജോസഫ്, സുബ്രഹ്മണ്യൻ എന്നിവർ പ്രസംഗിച്ചു. വൈസ് പ്രസിഡന്റ് കിഷോർ ചാറ്റർജി നന്ദി പറഞ്ഞു.