കുട്ടനാട് : രാമങ്കരി പഞ്ചായത്തിലെ 13 വാർഡുകളിലും കുടിവെള്ളം എത്തിക്കുന്നതിനായി 2009ൽ നിർമ്മിച്ച രാമങ്കരി വാട്ടർ ടാങ്കിൽ അടിയന്തരമായി വെള്ളമെത്തിച്ച് പൈപ്പ് ലൈനിലൂടെ വിതരണം ചെയ്യുന്നതിനാവശ്യമായ നടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറാകണമെന്ന് കോൺഗ്രസ് സേവാദൾ രാമങ്കരി മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. വെളിയനാട് ബ്ലോക്ക് പഞ്ചായത്തംഗവും ഡി.സി.സി ജനറൽ സെക്രട്ടറിയുമായ പ്രമോദ് ചന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്തു. രാമങ്കരി മണ്ഡലം പ്രസിഡന്റ് ജോസി തേവേരി അദ്ധ്യക്ഷനായി. സോജൻ പോളക്കൽ, സനിൽകുമാർ, രമണൻ എന്നിവർ പങ്കെടുത്തു. ചിറത്തറ ബാലകൃഷ്ണൻ സ്വാഗതവും വിനീഷ് കുമാർ നന്ദിയും പറഞ്ഞു