ചേർത്തല: എസ്.എൻ.ഡി.പി യോഗം ശ്രീനാരായണപുരം 3787-ാം നമ്പർ ശാഖയുടെ കീഴിലെ കാരിക്കുഴി വയൽവാരം കുടുംബ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 11 ദിവസം നീണ്ടു നിൽക്കുന്ന പ്രാർത്ഥനായജ്ഞവും ഔഷധക്കഞ്ഞി വിതരണവും ആരംഭിച്ചു. 27ന് സമാപിക്കും. സൗജന്യമായാണ് ഔഷധക്കഞ്ഞി വിതരണം. ദിവസവും വൈകിട്ട് 6ന് ഗുദേവ പ്രാർത്ഥനയോടു കൂടി ചടങ്ങുകൾ ആരംഭിക്കും. 7 ന് ഔഷധക്കഞ്ഞി വിതരണംനടക്കും.കുടുംബ യൂണിറ്റ് ചെയർമാൻ അംബുജാക്ഷൻ ഉത്തരപ്പള്ളിയും കൺവീനർ സജിമോൻ കാരിക്കുഴിയും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.