photo

ചേർത്തല: മുഹമ്മ എ.ബി വിലാസം ഹയർ സെക്കൻഡറി സ്‌കൂളിലെ ആറാം ക്ലാസ് വി​ദ്യാർത്ഥി​ അദ്വൈത് കൃഷ്ണയ്ക്കും ബന്ധുവായ അശ്വിൻ കൃഷ്ണയ്ക്കും വഴിയരികിൽ നിന്നു കളഞ്ഞു കിട്ടിയ പണം പ്രധാനാദ്ധ്യാപികയ്ക്ക് കൈമാറി. കഴിഞ്ഞ ദിവസം സ്‌കൂളിൽ നിന്നു വൈകിട്ട് വീട്ടിലേക്കു പോകുമ്പോൾ ആര്യക്കര തറയ്ക്കൽ റോഡിൽ നിന്നാണ് പണം ലഭിച്ചത്. ഇരുവരും ചേർന്നു തുക പ്രധാനാദ്ധ്യാപിക നിഷ ദയാനന്ദനെ ഏൽപ്പിച്ചു. മുഹമ്മ പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് പള്ളിപ്പറമ്പ് ഗിരീഷ്- ഗീത ദമ്പതികളുടെ മകനാണ് അദ്വൈത് കൃഷ്ണ. ശ്യാമിന്റെയും ഗ്രീഷ്മയുടെയും മകനാണ് അശ്വിൻ കൃഷ്ണ.