ആലപ്പുഴ: പാലമേൽ ഗ്രാമപഞ്ചായത്തിലെ 18ാം വാർഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ 79.23 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ആകെയുള്ള 1353 വോട്ടർമാരിൽ 1072 പേർ വോട്ടു ചെയ്തു. വോട്ടെണ്ണൽ ഇന്ന് രാവിലെ 10മുതൽ ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കും.