ചേർത്തല: പൊക്ലാശ്ശേരി ഗവ.എൽ.പി സ്‌കൂളിലെ ചാന്ദ്രദിനാഘോഷം
മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.സി.ഷിബു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് റെന്നി അദ്ധ്യക്ഷനായി. എസ്.എം.സി ചെയർമാൻ വി.കെ.കലേഷ്, വാർഡംഗം ടി.പി. വിനോദ് എന്നിവർ സംസാരിച്ചു. വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനദാനവും നടന്നു. സ്‌കൂൾ പ്രഥമാദ്ധ്യാപിക ലിൻസി തോമസ് സ്വാഗതവും ശ്രീജ രതീഷ് നന്ദിയും പറഞ്ഞു.
തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.