ഹരിപ്പാട്‌ : രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ദ്രൗപതി മുർമു വിജയം ഉറപ്പിച്ചതിൽ ബി.ജെ.പി കുമാരപുരം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആഘോഷ യോഗം സംഘടിപ്പിക്കുകയും മധുരവിതരണം നടത്തുകയും ചെയ്തു. പഞ്ചായത്തു കമ്മിറ്റി പ്രസിഡന്റ് ആനന്ദൻ അദ്ധ്യക്ഷത വഹിച്ചു. ദക്ഷിണ മേഖല അദ്ധ്യക്ഷൻ കെ സോമൻ യോഗം ഉദ്‌ഘാടനം ചെയ്തു. ഭാരതീയ വിചാരകേന്ദ്രം ജില്ലാ സെക്രട്ടറി ജെ.മഹാദേവൻ മുഖ്യപ്രഭാഷണം നടത്തി.ബി.ജെ.പി സംസ്ഥാന സമിതി അംഗം പ്രണവം ശ്രീകുമാർ,മണ്ഡലം ജനറൽ സെക്രട്ടറി സുശീല അനിൽ,മവിശ്വൻ കരുവാറ്റ,പി എസ് നോബിൾ,ഷാജി കരുവാറ്റ,ഉദയൻ പള്ളിപ്പാട്,വിജയമോഹനൻ പിള്ള തുടങ്ങിയവർ സംസാരിച്ചു. രാഘവൻ സ്വാഗതവും സുമേഷ് നന്ദിയും പറഞ്ഞു.