പേവിഷബാധയെന്ന് സംശയം
ഹരിപ്പാട് : ചെറുതനയിൽ ഒരു മണിക്കൂറിനുള്ളിൽ മൂന്ന് പശുക്കൾ ചത്തത് പേവിഷബാധയെത്തുടർന്നാണെന്ന് സംശയം.
ചെറുതന ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിൽ വെങ്കിടച്ചായിൽ കാർത്തികേയന്റെ പത്ത് ലിറ്റിന് മുകളിൽ പാൽ ലഭിച്ചിരുന്ന പശു ബുധനാഴ്ച രാത്രി രണ്ടരയോടെയാണ് ചത്തത് . ഒരു മണിക്കൂറിനകം രണ്ട് കിലോമീറ്റർ ചുറ്റളവിനുള്ളിൽ മറ്റ് രണ്ട് ക്ഷീര കർഷകരുടെ പശുക്കൾ കൂടി ചത്തു. പുത്തൻപുരയ്ക്കൽ കുഞ്ഞുമോൻ, വെങ്കിടച്ചിറയിൽ രഘുനാഥ് എന്നിവരുടെ പശുക്കളാണ് ചത്തത് . ക്ഷീരകർഷകർ ചെറുതനയിലെ മൃഗഡോക്ടറെ വിവരം അറിയ്ക്കുകയും അവരെത്തി പ്രാഥമിക പരിശോധന നടത്തുകയും ചെയ്തെങ്കിലും മരണകാരണം കണ്ടെത്താനായില്ല .പേ വിഷബാധയാകാം മരണ കാരണമെന്നാണ് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുടെ സംശയം.