ചേർത്തല: നിറുത്തിയിട്ടിരുന്ന ലോറിക്കു പിന്നിൽ ഓട്ടോറിക്ഷയിടിച്ച് ഡ്രൈവർ മരിച്ചു. ഓട്ടോ ഡ്രൈവർ മാവേലിക്കര തെക്കേക്കര രാജിഭവനിൽ ശ്രീകുമാർ (50) ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ നാലോടെ ദേശീയപാതയിൽ എക്സറേ ബൈപാസിന് തെക്ക് പാർക്ക് ചെയ്തിരുന്ന കർണാടക രജിസ്ട്രഷൻ ലോറിക്ക് പിന്നിൽ ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശ്രീകുമാറിനെ ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ കുറച്ച് നാളുകളായി കോട‌ംതുരുത്ത് 14-ാം വാർഡിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു ശ്രീകുമാർ.