ആലപ്പുഴ: സി.പി.ഐ ജില്ലാ സമ്മേളന നഗറിലേക്കുള്ള ബാനർ ജാഥ ആഗസ്റ്റ് 22ന് പ്രയാണം നടത്തും. വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ നിന്നുള്ള ദീപശിഖാ പ്രയാണം ജില്ലാ എക്‌സിക്യൂട്ടിവ് അംഗം പി.ജ്യോതിസ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന കൗൺസിൽ അംഗം ദീപ്തി അജയകുമാർ നേതൃത്വം നൽകും. എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറി അസ്ലം ഷാ വൈസ് ക്യാപ്ടനാകും. ജില്ലാ എക്‌സിക്യൂട്ടിവ് അംഗം വി.മോഹൻദാസാണ് ജാഥാ ഡയറക്ടർ. മണ്ഡലം സെക്രട്ടറി ഇ.കെ.ജയൻ അദ്ധ്യക്ഷനാകും. ദീപശിഖാ ജാഥ വിജയിപ്പിക്കുവാൻ സംഘാടക സമിതി രൂപീകരിച്ചു. യോഗത്തിൽ ജില്ലാ എക്‌സിക്യൂട്ടിവ് അംഗം പി. ജ്യോതിസ്, ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് തുടങ്ങിയവർ സംസാരിച്ചു.