ആലപ്പുഴ: പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് സ്റ്റാറ്റ്യുട്ടറി പെൻഷൻ പുനസ്ഥാപിക്കുക, ലീവ് സറണ്ടർ നൽകുക, പ്രൊഫഷണൽ വിഭാഗം ജീവനക്കാർക്ക് കരിയർ അഡ്വാൻസ്‌മെന്റ് സ്‌കീം അനുവദിക്കുക, ഡി.എ കുടിശ്ശിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഗസറ്റഡ് ഓഫീസേഴ്‌സ് ഫെഡറേഷൻ കളക്ടറേറ്റിനു മുന്നിൽ നടത്തിയ ധർണ്ണ സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.അഞ്ചലോസ് ഉദ്ഘാടനം ചെയ്തു. കെ.ജി.ഒ.എഫ് ജില്ലാ പ്രസിഡന്റ് ഡോ.രതീഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ ഡോ.ജെ.ഹരികുമാർ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി സി.ജി.മധു, ഡോ.എസ്.ബിജു, ജോർജ് തോമസ്, ഡോ.അഫ്‌സൽ മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു