s

ആലപ്പുഴ : എറ​ണാ​കുളം ജില്ലാ പവർലിഫ്ടിംഗ് അസോസിയേ​ഷന്റെ അഭി​മു​ഖ്യ​ത്തിൽ സംസ്ഥാന ക്ളാസിക പവർ ലിഫ്ടിംഗ് മത്സരം 29 മുതൽ 31 വരെെ ഫോർട്ട് കൊച്ചി പള്ളത്ത്രാമൻ ഓഡി​റ്റോ​റി​യ​ത്തിൽ നടക്കും. സബ് ജൂനി​യർ, ജൂനി​യർ, സീനി​യർ, മാസ്റ്റേഴ്സ് വിഭാ​ഗ​ങ്ങ​ളി​ലായി ദേശീയ - അന്തർദേ​ശീയ താര​ങ്ങൾ ഉൾപ്പടെ 250ഓളം പുരു​ഷ​ന്മാരും, 150ൽപ്പരം വനി​ത​കളും പങ്കെ​ടു​ക്കും.
ആഗസ്റ്റ് 10 മുതൽ 14 വരെ കാസർകോട് നട​ക്കുന്ന ദേശീയ സബ് ജൂനി​യർ, ജൂനി​യർ മത്സത്തിൽ പങ്കെ​ടു​ക്കുന്ന കേരളാ ടീമിനെയും ഈ മത്സ​ര​ത്തിൽ നിന്ന് തിരഞ്ഞെടുക്കും.