ചേർത്തല : വളവനാട് ലക്ഷ്മീനാരായണ ക്ഷേത്രത്തിൽ കാർത്തികനാൾ തോറും നടത്തുന്ന അഷ്ടദ്രവ്യ ഗണപതിഹോമവും,സുദർശന ഹോമവും ഭഗവതി സേവയും മലയാള മാസം ആദ്യ ശനിയാഴ്ച തോറും നടത്തുന്ന മഹാമൃത്യുഞ്ജയ ഹോമവും നാരങ്ങാവിളക്കും ഇന്ന് നടക്കും. രാവിലെ 6ന് മഹാഗണപതിഹോമം, 7ന് എതിർത്ത് പൂജ,8ന് മഹാസുദർശന ഹോമം,10ന് മഹാമൃത്യുഞ്ജയ ഹോമം, നാരങ്ങാവിളക്ക്,11ന് ധാര,വൈകിട്ട് 7ന് ഭഗവതിസേവ. ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി കീഴ്പാതായപ്പിള്ളി മന ചിത്രൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും.