s

ചേർത്തല : സി.പി.ഐ ചേർത്തല മണ്ഡലം സമ്മേളനം ഇന്നും നാളെയുമായി ചേർത്തല വടക്കേഅങ്ങാടി കവലക്ക് സമീപമുള്ള വി.ടി.എ.എം ഹാളിൽ നടക്കും. ഇന്ന് രാവിലെ 10.30ന് ദേശീയ കൺട്രോൾ കമ്മീഷൻ അംഗം പന്ന്യൻരവീന്ദ്രൻ പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്യും. തുടർന്ന് പൊതു ചർച്ച. നാളെയും ചർച്ച തുടരും.
സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം കൂടിയായ മന്ത്റി പി.പ്രസാദ്,ജില്ലാസെക്രട്ടറി ടി.ജെ.ആഞ്ചലോസ്,അസിസ്​റ്റന്റ് സെക്രട്ടറി പി.വി.സത്യനേശൻ,സംസ്ഥാനസമിതി അംഗം ദീപ്തി അജയകുമാർ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കും. 217 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. മണ്ഡലം കമ്മി​റ്റിയംഗങ്ങളുടെ എണ്ണം 27ആയി ഉയർത്തും.10 പുതുമുഖങ്ങളെ കൂടി കമ്മിറ്റിയിൽ ഉൾപ്പെടുത്തുമെന്നാണ് വിവരം. നിലവിലെ മണ്ഡലം സെക്രട്ടറി എം.സി.സിദ്ധാർത്ഥൻ തുടരാനാണ് സാദ്ധ്യത.