അമ്പലപ്പുഴ: കൂടുതൽ മാർക്ക് വാങ്ങി വിജയിക്കുക എന്നത് മാത്രമാകരുത് വിദ്യാർത്ഥികളുടെ ലക്ഷ്യമെന്ന് സ്പീക്കർ എം. ബി. രാജേഷ് പറഞ്ഞു. എച്ച്. സലാം എം.എൽ.എയുടെ മെരിറ്റ് അവാർഡ് "പൊൻതിളക്കം - 2022"വിതരണം ചെയ്യുകയായിരുന്നു സ്പീക്കർ. അമ്പലപ്പുഴ ഗവ.മോഡൽ ഹയർ സെക്കൻഡറി സ്കൂൾ ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ എച്ച് .സലാം എം.എൽ.എ അദ്ധ്യക്ഷനായി. എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷകളിൽ നൂറുശതമാനം വിജയം നേടിയ സ്കൂളുകളെയും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും അനുമോദിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീബാ രാകേഷ്, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ .കവിത, എ.എസ്. സുദർശനൻ, എസ്.ഹാരിസ്, പി.ജി .സൈറസ്, സജിത സതീശൻ, ജില്ലാ പഞ്ചായത്തംഗങ്ങളായ പി.അഞ്ജു, ഗീതാ ബാബു, സംഘാടക സമിതി ചെയർമാൻ സി.രാധാകൃഷ്ണൻ, എ.ഇ.ഒ എസ്.സുമാദേവി, ഫാസിൽ ,ആർ.ജയരാജ്, വി.ഫാൻസി, ഉദയകുമാർ എന്നിവർ സംസാരിച്ചു. സംഘാടക സമിതി കൺവീനർ എ.ഓമനക്കുട്ടൻ സ്വാഗതം പറഞ്ഞു.