പൂച്ചാക്കൽ: പൂച്ചാക്കൽ മെഡിക്കൽ സെന്റർ വുമൻസ് ഹോസ്പിറ്റലും മെഡിസിയോ പോളിക്ലിനിക്കും സംയുക്തമായി ഗൈനക്കോളജി വിഭാഗത്തിൽ നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് വടുതല ഹിദായത്ത് മെഡിസിയോ ക്ലിനിക്ക് ഹാളിൽ നാളെ രാവിലെ 9.30 മുതൽ നടക്കും. അരൂക്കുറ്റി ഗ്രാമ പഞ്ചായത്തംഗം ശാരി മനോജ് ഉദ്ഘാടനം ചെയ്യും. പി.എം.സി ചെയർമാൻ മുഹമ്മദ് ഖുത്തുബ് ബാബു അദ്ധ്യക്ഷനാകും. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സൗജന്യമായി മരുന്നുകൾ നൽകും. പിന്നീട് ആവശ്യമുള്ള പരിശോധനകൾക്കും മരുന്നുകൾക്കും ഡിസ്കൗണ്ടുകൾ നൽകുമെന്ന് അഡ്മിനിസ്ട്രേറ്റർ എസ്. രാജേഷ് പറഞ്ഞു. ഡോക്ടർമാരായ ഹയറുന്നിസ, വത്സമ്മ കെ.ജെറോം തുടങ്ങിയവരുടെ സേവനമുണ്ടാകും. ഹോം ഡോക് മാനേജർ വിജി ഗോപീകൃഷ്ണൻ, പി.എം.സി. മാനേജർ എസ്. സത്താർ, ഹബീബ് റഹ്മാൻ തുടങ്ങിയവർ നേതൃത്വം നൽകും.