ചേർത്തല: തണ്ണീർമുക്കം വെറുങ്ങുംചുവട് സ്നേഹ സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ 24ന് തണ്ണീർമുക്കം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ആരോഗ്യ ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കും. രാവിലെ 9ന് കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി.മോഹനൻ ഉദ്ഘാടനം ചെയ്യും. സൊസൈറ്റി പ്രസിഡന്റ് എൻ.കനകൻ അദ്ധ്യക്ഷത വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുള സുരേഷ് മുഖ്യപ്രഭാഷണം നടത്തും.ജില്ലാ ആരോഗ്യ മാസ് മീഡിയ ഓഫീസർ പി.എസ്.സുജ,തൈക്കാട്ടുശേരി സി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ.എസ്.ദിലീപ് എന്നിവർ ക്ലാസ് നയിക്കും. സൊസൈറ്റി സെക്രട്ടറി പി.എസ്.ബാബു സ്വാഗതവും ട്രഷറർ മുരളീധരൻ കൊഞ്ചേരില്ലം നന്ദിയും പറയും.