
മാന്നാർ: ചെന്നിത്തല ഒരിപ്രം വെട്ടത്തുവിള ഗവ.എൽ.പി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനവും രക്ഷിതാക്കൾക്കുള്ള ബോധവത്ക്കരണ ക്ലാസും നടത്തി. മാവേലിക്കര ബി.ആർ.സി യിലെ സംഗീതാദ്ധ്യാപിക ശ്രീദേവി ഉദ്ഘാടനം ചെയ്തു. എസ്.എം.സി. ചെയർ പേഴ്സൺ ധന്യ അദ്ധ്യക്ഷത വഹിച്ചു. പ്രഥമാദ്ധ്യാപിക ആർ.മായ, വിദ്യാരംഗം കലാസാഹിത്യ വേദി കൺവീനറായ അദ്ധ്യാപിക ശാന്തികൃഷ്ണ എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.