ചേർത്തല: കേരള ആർട്ടിസാൻസ് യൂണിയൻ(സി.ഐ.ടി.യു) ചേർത്തല ഏരിയ സമ്മേളനം 24ന് കണ്ണങ്കര ഏറണ്ണാട്ട് ട്രസ്റ്റ് ഹാളിൽ നടക്കും. സി.പി.എം കഞ്ഞിക്കുഴി ഏരിയ സെക്രട്ടറി എസ്.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ വൈസ് പ്രസിഡന്റ് ടി.വി.മണിയപ്പൻ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ ജില്ലാ സെക്രട്ടറി ജി.രാജമ്മ സംഘടനാ റിപ്പോർട്ട് അവതരിപ്പിക്കും.യൂണിയൻ ഏരിയ സെക്രട്ടറി വി.കാർത്തികേയൻ സ്വാഗതവും കെ.ആർ.സുർജിത് നന്ദിയും പറയും. ചടങ്ങിൽ പരീക്ഷയിൽ മികച്ച വിജയം നേടിയ അംഗതൊഴിലാളികളുടെ മക്കളായ വിദ്യാർത്ഥികളെ ആദരിക്കും.