
ചാരുംമൂട് : മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്റും ദീർഘകാലം താമരക്കുളം ഗ്രാമപഞ്ചായത്തംഗവുമായിരുന്ന താമരക്കുളം പറമ്പിൽ പടീറ്റതിൽ പി.ഷാഹുൽ ഹമീദ് റാവുത്തർ (75) നിര്യാതനായി. ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ, മുസ്ലിംലീഗ് മാവേലിക്കര നിയോജക മണ്ഡലം പ്രസിഡന്റ്, യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ, താമരക്കുളം കല്ലൂർ പള്ളി മുസ്ലിം ജമാഅത്ത് സെക്രട്ടറി, താമരക്കുളം ക്ഷീരോത്പാദക സഹകരണ സംഘം സ്ഥാപക സെക്രട്ടറി, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: സൂര്യ.മക്കൾ: താഹ, ഷീജ.മരുമക്കൾ: സാജിത, ഷാനവാസ്.