ambala
അമ്പലപ്പുഴ ഫിഷറീസ് ഓഫീസിൽ നടന്ന ചടങ്ങിൽ എച്ച്. സലാം എം .എൽ. എ റസീനയുടെ ഭർത്താവ് റഫീക്കിന് മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് അനുവദിച്ച 10 ലക്ഷം രൂപ ധനസഹായ കൈമാറുന്നു.

അമ്പലപ്പുഴ: വാഹനാപകടത്തിൽ മരിച്ച മത്സ്യ അനുബന്ധ തൊഴിലാളിയുടെ കുടുംബത്തിന് മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ നി​ന്നുള്ള സഹായധനമായ 10 ലക്ഷം രൂപ കൈമാറി​. നീർക്കുന്നം കമ്പിക്കകം റഫീക്കിൻ്റെ ഭാര്യ റസീനയുടെ കുടുംബത്തി​നാണ് ആശ്വാസധനം ലഭി​ച്ചത്. കഴി​ഞ്ഞ ജനുവരി 6 ന് പുറക്കാട് ജംഗ്ഷന് സമീപം ഓട്ടോറിക്ഷയിൽ കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ഇടി​ച്ചാണ് റസീന മരി​ച്ചത്. അമ്പലപ്പുഴ ഫിഷറീസ് ഓഫീസിൽ നടന്ന ചടങ്ങിൽ എച്ച്. സലാം എം .എൽ. എ റസീനയുടെ ഭർത്താവ് റഫീക്കിന് തുക കൈമാറി. ഫിഷറീസ് ഓഫീസർ ജോൺസൺ, ജയ സാധുപാലൻ എന്നിവർ പങ്കെടുത്തു.