kk

ആലപ്പുഴ : അച്ഛനും മകനും സഞ്ചരിച്ച സ്‌കൂട്ടറിൽ കെ.എസ്.ആർ.ടി.സി ബസ് തട്ടി​ അച്ഛൻ മരിച്ചു. കരളകം വാർഡ് കണ്ണാടിച്ചിറയിൽ മാധവനാണ് (73) മരിച്ചത്. സ്കൂട്ടർ ഓടിച്ചിരുന്ന മകൻ ഷാജിയെ (50) പരിക്കുകളോടെ ജനറൽ ആശുപത്രിയിൽ പ്രവേശി​പ്പി​ച്ചു.

ഇന്നലെ വൈകിട്ട് 5.10ന് ജനറൽ ആശുപത്രി ജംഗ്ഷന് സമീപത്തെ പെട്രോൾ പമ്പിന് മുൻവശമായിരുന്നു അപകടം. കപ്പക്കടയിൽ ബന്ധുവിന്റെ കുട്ടിയുടെ നൂല് കെട്ട് ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്ന ഇരുവരും സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ മുന്നിൽ പോയ ബസിന്റെ പിൻഭാഗം തട്ടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ബസിന് അടിയിൽപ്പെട്ട മാധവൻ തത്ക്ഷണം മരിച്ചു. പി​ന്നി​ലേക്ക് മറിഞ്ഞതി​നാൽ ഷാജി പരിക്കുകളോടെ രക്ഷപ്പെട്ടു. ജലജയാണ് മാധവന്റെ ഭാര്യ. മരുമകൾ: കല. മൃതദേഹം പോസ്റ്റ്മോർട്ടത്തി​നായി​ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.