അരൂർ: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ അരൂർ മേഖലാ സമ്മേളനം ജില്ലാ കമ്മിറ്റിയംഗം അനിതാസോമൻ ഉദ്ഘാടനം ചെയ്തു .മേഖലാ പ്രസിഡന്റ് രാജിനി രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. അരൂർ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.രാഖി ആൻറണി, മേഖലാ സെക്രട്ടറി കവിതാ കണ്ണൻ , ബിന്ദു രത്നാകരൻ , ശാരദാ അരവിന്ദ്, രത്നമ്മ എന്നിവർ സംസാരിച്ചു.