മാവേലിക്കര: തെക്കേക്കര പഞ്ചായത്തിലെ ഓലകെട്ടിയമ്പലം വടക്ക് വാർഡിൽ തരിശായി കിടന്ന 7 ഏക്കറോളം സ്ഥലത്ത് ഗ്രൂപ്പടിസ്ഥാനത്തിൽ കൃഷി തുടങ്ങി. നടീൽ ഉത്സവം ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ മിനി ദേവരാജൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കെ. റെജി അദ്ധ്യക്ഷനായി. കൃഷി ഓഫീസർ എസ്. രഞ്ജു മുഖ്യസന്ദേശം നൽകി. കൃഷി അസിസ്റ്റന്റുമാരായ ഷിഹാബുദ്ദീൻ, ലത, ഷൈജു, സി.ഡി.എസ് ചെയർപേഴ്സൺ തുളസിഭായ് തുടങ്ങിയവർ പങ്കെടുത്തു.