
കളമശേരി : പത്തടിപ്പാലത്ത് ബൈക്ക് മെട്രോ തൂണിലിടിച്ച് യുവാവ് മരിച്ചു. ചേർത്തല കടക്കരപ്പള്ളി പുത്തൻതറ വീട്ടിൽ പരേതനായ മനോഹരന്റെയും ഷീജയുടെയും മകൻ ശ്യാംലാൽ (25) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. കൂടെയുണ്ടായിരുന്ന ചേർത്തല കുടിയാൻശേരി വീട്ടിൽ സേതു, ചേർത്തല വലിയ തറയിൽ വീട്ടിൽ റിഷി (20) എന്നിവരെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മെട്രോ തൂണിന്റെ നിർമ്മാണം നടക്കുന്ന സ്ഥലത്തെവെളിച്ചക്കുറവോ അമിത വേഗതയോ ആകാം അപകടകാരണമെന്നാണ് നിഗമനം. ശ്യാംലാലും കുടുംബവും വർഷങ്ങളായി എരമല്ലൂരിലായിരുന്നു താമസം. സംസ്കാരം ഇന്നലെ കടക്കരപ്പള്ളിയിലെ കുടുംബ വീട്ടുവളപ്പിൽ നടത്തി. സഹോദരങ്ങൾ : ശ്രീകാന്ത്,ശ്രീക്കുട്ടി,ശരണ്യ.