
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ നഴ്സിംഗ് അസിസ്റ്റന്റ് തൂങ്ങിമരിച്ചു. വാടക്കൽ ഷവരക്കാരൻ പറമ്പിൽ പരേതനായ മഹേശന്റെ ഭാര്യ ബിന്ദുവിനെയാണ് (51) ഇന്നലെ പുലർച്ചെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമാർട്ടത്തിനു ശേഷം വീട്ടുവളപ്പിൽ സംസ്ക്കരിച്ചു. മക്കൾ: രാഖി, കണ്ണൻ. മരുമക്കൾ : അരുൺ, ആദിത്യ.