ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം ചേപ്പാട് യൂണിനിൽ മേഖലായോഗങ്ങൾക്ക് തുടക്കമായി. ആറാട്ടുപുഴ മേഖലയിലെ യോഗം യൂണിയൻ പ്രസിഡന്റ് എസ്. സലികുമാറിന്റെ അധ്യക്ഷതയിൽ വട്ടച്ചാൽ ശാഖ ഓഫീസിൽ നടന്നു. യൂണിയൻ സെക്രട്ടറി എൻ.അശോകൻ പ്രവർത്തനങ്ങൾ വിശദീകരിച്ചു. 168ാ മത് ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം ശാഖാതലങ്ങളിൽ വിപുലമായി ആഘോഷിക്കാൻ തീരുമാനിച്ചു. യോഗം ഡയറക്ടർ ബോർഡ് അംഗം എം.കെ.ശ്രീനിവാസൻ, യൂണിയൻ കൗൺസിലർമാരായ എസ്.ജയറാം, തൃക്കുന്നപ്പുഴ പ്രസന്നൻ എന്നിവർ സംസാരിച്ചു. കള്ളിക്കാട് 304ാം നമ്പർ ശാഖ പ്രസിഡന്റ് കെ.രാജീവൻ പ്രമേയം അവതരിപ്പിച്ചു.