ambala

ആലപ്പുഴ: തെങ്ങിൽ നിന്ന് വീണ് നട്ടെല്ലൊടിഞ്ഞ കടവുങ്കൽ സ്വദേശി ഷമീറിന് (35) സഹൃദയ ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിലൂടെ പുതുജീവൻ.

ഒരു മാസം മുമ്പായിരുന്നു അപകടം. നെഞ്ചിന്റെ ഇരു ഭാഗങ്ങളിലായി ഒന്നരലിറ്റർ രക്തം കട്ടപിടിച്ചു കിടക്കുകയായിരുന്നു. ഡോ. അനിഷ ഫാത്തിമയുടെ നേതൃത്വത്തിൽ ഇത് ട്യൂബിട്ട് നീക്കം ചെയ്തു. ഒടിഞ്ഞ് പുറത്തേക്ക് തള്ളിനിന്നിരുന്ന നട്ടെല്ലും പൊട്ടിപ്പോയ സ്‌പൈനും ഡോ. ജഫേഴ്സൺ ജോർജ് ശസ്ത്രക്രിയ ചെയ്തു നേരെയാക്കി. ഡോ. ഡെയിൻ മേരി ഐസക് ആണ് അനസ്തേഷ്യ നൽകിയത്. ഷമീറിനെ ബാധിച്ച ന്യുമോണിയ ഡോ. എസ്. ഗോവിന്ദിന്റെ നേതൃത്വത്തിൽ ഭേദമാക്കി. അനങ്ങാൻ പോലുമാവാതെ രണ്ടാഴ്ച കട്ടിലിൽ കിടക്കേണ്ടിവന്ന ഷമീറിന് ഇപ്പോൾ പരസഹായമില്ലാതെ എഴുന്നേറ്റിരിക്കാൻ കഴിയുന്നുണ്ട്.