aabu
ഭാരവാഹികൾ: ഡോ ആബു വർഗീസ് (പ്രസിഡന്റ് ), വിഷ്ണു ആർ ഹരിപ്പാട് (സെക്രട്ടറി), സുരേഷ് സി (ട്രഷറർ)

ഹരിപ്പാട് : റോട്ടറി ക്ലബ് കാർത്തികപ്പള്ളി ഭാരവാഹികളായി ഡോ.അബു വർഗീസ് (പ്രസിഡന്റ് ), വിഷ്ണു ആർ.ഹരിപ്പാട് (സെക്രട്ടറി), സുരേഷ് സി (ട്രഷറർ) എന്നിവർ ചുമതലയേറ്റു. റോട്ടറി ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ മുൻ ഡിസ്ട്രിക്ട് ഗവർണർ കെ. ശ്രീനിവാസൻ മുഖ്യാതിഥിയായി. കെ.ജെ.രാജീവ്, റിനു കാശി, ജോണി ഗബ്രിയേൽ, രവികുമാർ, അജയ് കുമാർ, ഡോ.പ്രസന്നൻ, കൃഷ്ണകുമാർ വാര്യർ തുടങ്ങിയവർ പങ്കെടുത്തു.