mla

അമ്പലപ്പുഴ : ശ്രീപാദം ആയുർവേദ പഞ്ചകർമ്മ ആശുപത്രിയുടെ സഹകരണത്തോടെ ഫോക്കസ് അമ്പലപ്പുഴ നടത്തിയ ആയുർവേദ മെഡിക്കൽ ക്യാമ്പ് എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി പരീക്ഷയിൽ പുനർ മൂല്യനിർണ്ണയത്തിലൂടെ മുഴുവൻ വിഷയങ്ങൾക്കും എ പ്ളസ് നേടിയ വിദ്യാർത്ഥികളെ അമ്പലപ്പുഴ ഡി.വൈ.എസ്.പി ബിജു വി.നായർ ഫലകം നൽകി അനുമോദിച്ചു. ഫോക്കസ് ചെയർമാൻ സി.രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കവിത, ബ്ലോക്ക് പഞ്ചായത്തംഗം ആർ.ജയരാജ്, ഗ്രാമപഞ്ചായത്തംഗം കെ.മനോജ് കുമാർ, ഡോ.ജയശ്രീ, വിരംഗൻ, എം.സോമൻപിള്ള തുടങ്ങിയവർ പ്രസംഗിച്ചു.