ph
എസ്.എൻ.ഡി.പി യോഗം കായംകുളം യൂണിയന്റെ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷത്തിന്റെ ഭാഗമായുള്ള ഗുരൂവർഷം168 ലോഗോ പ്രകാശനം സ്വാമി വിശുദ്ധാനന്ദ സ്വാമികൾ നിർവ്വഹിക്കുന്നു

കായംകുളം: 168ാ മത് ശ്രീനാരായണ ഗുരുദേവ ജയന്തി എസ്.എൻ.ഡി.പി യോഗം കായംകുളം യൂണിയന്റെ ആഭിമുഖ്യത്തിൽ വിപുലമായി ആഘോഷിക്കാൻ ശാഖ, വനിതാസംഘം, യൂത്ത് മൂവ്മെന്റ്, കുടുംബ യൂണിറ്റ് ഭാരവാഹികളുടെ സംയുക്ത യോഗം തീരുമാനിച്ചു.

ഇതിനോടനുബന്ധിച്ചുള്ള ഗുരൂവർഷം168 ലോഗോ പ്രകാശനം സ്വാമി വിശുദ്ധാനന്ദ നിർവ്വഹിച്ചു.കായംകുളം ജോയിന്റ് ആർ.ടി.ഒ. ഭദ്രൻ ലോഗോ ഏറ്റുവാങ്ങി. യൂണിയൻ പ്രസിഡന്റ് വി.ചന്ദ്രദാസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി. പ്രദി പ്‌ലാൽ, വൈസ് പ്രസിഡന്റ് കോലത്ത് ബാബു, ബോർഡ് അംഗങ്ങളായ എസ്.ധനപാലൻ, എ. പ്രവീൺകുമാർ , മഠത്തിൽ ബിജു, യൂണിയൻ കൗൺസിൽ അംഗങ്ങളായ പനയ്ക്കൽ ദേവരാജൻ,വിഷ്ണു പ്രസാദ്,മുമ്പേൽ ബാബു,ജെ.സജിത് കുമാർ,ടി.വി.രവി,എൻ.ദേവദാസ് ,എൻ.സദാനന്ദൻ,പി.എസ്. ബേബി,വനിതാ സംഘം ഭാരവാഹികളായ സുഷമ,സൗദാമി രാധാകൃഷ്ണൻ,ഭാസുര മോഹനൻ,അജിതാ അനിൽ, യൂത്ത് മൂവ്മെന്റ് ഭാരവാഹി കൃഷ്ണപ്രസാദ് എന്നിവർ സംസാരിച്ചു.