
ചാരുംമൂട് : എസ്.എൻ.ഡി.പി യോഗം ചാരുംമൂട് യൂണിയൻ താമരക്കുളം മേഖല കമ്മിറ്റിയുടെ സംയുക്ത യോഗം യൂണിയൻ ചെയർമാൻ ജയകുമാർ പാറപ്പുറത്ത് ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗം വി.ചന്ദ്രബോസ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് ചെയർമാൻ രഞ്ജിത്ത് രവി സ്വാഗതം പറഞ്ഞു. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ എസ്.എസ്.അഭിലാഷ് കുമാർ, എസ്.അനിൽരാജ്, ബി.തുളസീദാസ്, ഡി.തമ്പാൻ എന്നിവർ സംസാരിച്ചു. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗം ആർ.രാജേഷ് നന്ദി പറഞ്ഞു.
ക്യാപ്ഷൻ
എസ്.എൻ.ഡി.പി യോഗം ചാരുംമൂട് യൂണിയൻ താമരക്കുളം മേഖല കമ്മിറ്റിയുടെ സംയുക്ത യോഗം യൂണിയൻ ചെയർമാൻ ജയകുമാർ പാറപ്പുറത്ത് ഉദ്ഘാടനം ചെയ്യുന്നു