
ഓച്ചിറ: കേരള തണ്ടാൻ മഹാസഭ 72-മത് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു നടന്ന പൊതുസമ്മേളനം ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യ സ്വതന്ത്രമായി വർഷങ്ങൾ കഴിഞ്ഞിട്ടും പിന്നാക്കവിഭാഗങ്ങൾ ഇന്നും സാമ്പത്തികമായി പിന്നിലാണെന്നും ഇതിന് എല്ലാ രാഷ്ട്രീയ പാർട്ടികളും ഉത്തരവാദികളാണെന്നും അദ്ദേഹം പറഞ്ഞു. സഭ വൈസ് പ്രസിഡൻറ് എൻ. വേലായുധൻ അദ്ധ്യക്ഷനായി. ബ്ളോക്ക് പ്രസിഡൻറ് ദീപ്തി രവീന്ദ്രൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ബി. ശ്രീദേവി, അഡ്വ.കെ.ഗോപിനാഥൻ, ബി.ജെ.പി ജില്ലാ പ്രസിഡൻറ് ബി.ബി.ഗോപകുമാർ തുടങ്ങിയവർ സംസാരിച്ചു. ജി. ദേവരാജൻ സ്വാഗതവും ബി.വിജയകുമാർ നന്ദിയും പറഞ്ഞു. രാവിലെ നടന്ന പ്രതിനിധി സമ്മേളനം എം.എസ്. അരുൺ കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.