തുറവൂർ: പാടവരമ്പിലെ ജൈവ പച്ചക്കറി കൃഷി നശിപ്പിച്ചതായി പരാതി. തിരുമലഭാഗം ഹരി നിവാസിൽ ജയകുമാർ ഒമ്പതേക്കർ കരിനില വരമ്പിൽ നടത്തിയിരുന്ന കൃഷിയാണ് കഴിഞ്ഞ രാത്രി വെട്ടിയും ചവിട്ടിയും നശിപ്പിച്ചത്. വാഴ, വെണ്ട, പീച്ചിൽ, പയർ, മത്തൻ എന്നിവയാണ് കൃഷി ചെയ്തിരുന്നത്. കൃഷി നശിപ്പിക്കുന്നത് തടയാൻ ശ്രമിച്ച പണിക്കാരൻ രാധാകൃഷ്ണനെ സംഘം ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. ഓണ വിപണി ലക്ഷ്യമാക്കി പതിനായിരക്കണക്കിന് രൂപ ചെലവിട്ടാണ് ജയകുമാർ വരമ്പുകളിൽ കൃഷിയിറക്കിയത്. കുത്തിയതോട് പൊലീസിൽ പരാതി നൽകി.