ambala
സി.പി.ഐ അമ്പലപ്പുഴ മണ്ഡലം സമ്മേളനത്തിൻ്റെ ഭാഗമായി നടന്ന സ്വാതന്ത്ര്യ സമര സേനാനി സംഗമം ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ് ഉദ്ഘാടനം ചെയ്യുന്നു

അമ്പലപ്പുഴ: സി.പി.ഐ അമ്പലപ്പുഴ മണ്ഡലം സമ്മേളനത്തിൻ്റെ ഭാഗമായി നടന്ന സ്വാതന്ത്ര്യ സമര സേനാനി സംഗമം ജില്ലാ സെക്രട്ടറി ടി.ജെ .ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു. അഡ്വ. വി. മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. ബി. നസീർ സ്വാഗതം പറഞ്ഞു. സ്വാതന്ത്ര്യ സമര സേനാനി കുടുംബങ്ങളെ വിപ്ലവ ഗായിക പി.കെ. മേദിനി ആദരിച്ചു. മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെ സിനിമാതാരം ചേർത്തല ജയൻ അനുമോദിച്ചു. പി.വി. സത്യനേശൻ, വി.സി. മധു, ആർ. അനിൽ കുമാർ, ഇ.കെ. ജയൻ, പി.എസ്.എം. ഹുസൈൻ, പി.കെ. സദാശിവൻ പിള്ള, സി. രാധാകൃഷ്ണൻ, ആർ. ശ്രീകുമാർ, ബി. അൻസാരി എന്നിവർ പങ്കെടുത്തു. ഇന്ന് പ്രതിനിധി സമ്മേളനം സംസ്ഥാന എക്സിക്യുട്ടീവ് അംഗം രാജാജി മാത്യു തോമസ് ഉദ്ഘാടനം ചെയ്യും.