ചേർത്തല: സി.ബി.എസ്.ഇ 10,12 ക്ലാസുകളിലെ പരീക്ഷയിൽ വി.എൻ.എസ്.എസ് എസ്.എൻ ട്രസ്റ്റ് സെൻട്രൽ സ്‌കൂൾ നൂറുശതമാനം വിജയം നേടി.12-ാം ക്ലാസ് പരീക്ഷ എഴുതിയ 23 പേരിൽ 13 പേർ ഡിസ്റ്റിംഗ്ഷനും 8 പേർ ഫസ്റ്റ് ക്ലാസും 2 പേർ സെക്കൻഡ് ക്ലാസും നേടി.അഞ്ജലി ഷാജിമോൻ 93.5 ശതമാനം മാർക്ക് നേടി ഒന്നാം സ്ഥാനത്തിനർഹയായി. 10-ാം ക്ലാസ് പരീക്ഷ എഴുതിയ 73 വിദ്യാർത്ഥികളിൽ 43 പേർ ഡിസ്റ്റിംഗ്ഷനും 26 പേർ ഫസ്റ്റ് ക്ലാസും 4 പേർ സെക്കൻഡ് ക്ലാസും നേടി. പി.എസ്. കാർത്തിക 97.6 ശതമാനം മാർക്ക് നേടി ഒന്നാമതെത്തി. വിജയം നേടിയ എല്ലാ വിദ്യാർത്ഥികളെയും സ്‌കൂൾ മാനേജ്‌മെന്റ്, സ്‌പെഷ്യൽ ഓഫീസർ പ്രൊഫ.എൻ.കെ.സോമൻ, പ്രിൻസിപ്പൽ സൂസൻ തോമസ്, പി.ടി.എ കമ്മിറ്റി അംഗങ്ങൾ എന്നിവർ അഭിനന്ദിച്ചു.