photo
ജില്ലയിലെ മികച്ച പ്രാഥമിക കാർഷിക വായ്പാ സംഘത്തിനുളള കേരള ബാങ്കിന്റെ പുരസ്‌കാരം നേടിയ ചേർത്തല തെക്ക് സർവീസ് സഹകരണ ബാങ്കിന് തിരുവിഴ ഫാം ടൂറിസം കേന്ദ്രത്തിന്റെ ഉപഹാരം കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി.മോഹനൻ കൈമാറുന്നു

ചേർത്തല: ജില്ലയിലെ മികച്ച പ്രാഥമിക കാർഷിക വായ്പാ സംഘത്തിനുളള കേരള ബാങ്കിന്റെ പുരസ്‌കാരം നേടിയ ചേർത്തല തെക്ക് സർവീസ് സഹകരണ ബാങ്കിന് തിരുവിഴ ഫാം ടൂറിസം കേന്ദ്രത്തിന്റെ ആദരം. ഫാം ടൂറിസം കേന്ദ്രത്തിൽ നടന്ന ചടങ്ങ് കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി.മോഹനൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ദുർഗാദാസ് ആദരം ഏ​റ്റുവാങ്ങി. 24 കോടിയുടനെ നിക്ഷേപ സമാഹരണമാണ് ചേർത്തല തെക്ക് സഹകരണ ബാങ്ക് ഈ വർഷം നടത്തിയത്.തിരുവിഴ ദേവസ്വത്തിന്റെ കീഴിൽ ഫാം ടൂറിസം കേന്ദ്രം തുറക്കാൻ തിരുവിഴേശ്വരൻ ജെ.എൽ.ജി ഗ്രൂപ്പിന് കാർഷിക വായ്പ നൽകി​യതും ചേർത്തല തെക്ക് സഹകരണ ബാങ്കാണ്. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് അംഗം ആർ.ബെൻസിലാൽ,ബാങ്ക് ഭരണ സമിതി അംഗം ഡി.പ്രകാശൻ, ജീവനക്കാരായ ദീപു, രജനി,കർഷകരായ ജ്യോതിഷ് കഞ്ഞിക്കുഴി,ആർ.ദീപാങ്കർ,അഭിലാഷ് എന്നിവർ പങ്കെടുത്തു.