കായംകുളം : മുരുക്കുമ്മൂട് ഹോളി ട്രിനിറ്റി സെൻട്രൽ സ്‌കൂളിൽ സി​.ബി​.എസ്.ഇ പത്ത്, പന്ത്രണ്ടു ക്ലാസ്സുകളിൽ നൂറു ശതമാനം വിജയം. പ്ലസ് ടു സയൻസ് വിഭാഗത്തിൽ ആർ.എ.അഭിഷേകും കോമേഴ്സ് വിഭാഗത്തിൽ ആൻ മേരി തോമസും പത്താം ക്ലാസ്സിൽ അദുഷ അഭിലാഷും ഒന്നാമതെത്തി. പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർത്ഥികളും ഡിസ്റ്റിംഗ്ഷന് മേൽ മാർക്ക് നേടി ഉന്നത വിജയം കൈവരിച്ചു. പ്ലസ് ടു പരീക്ഷയിൽ 95% വിദ്യാർത്ഥികൾ 90ശതമാനത്തി​ന് മുകളിളും പത്താം ക്ലാസ്സിൽ 96% വിദ്യാർത്ഥികൾ 90ശതമാനത്തി​നു മുകളിലും മാർക്ക് നേടി.
സ്‌കൂളിന് അഭിമാനാർഹമായ വിജയം നേടിത്തന്ന എല്ലാ വിദ്യാർത്ഥികളെയും മാനേജർ ജോസ് കെ വർഗീസ്, പ്രിൻസിപ്പൽ പ്രവീൺസെൻ കെ.ആർ, വൈസ് പ്രിൻസിപ്പൽ സിന്ധു സെൻ എന്നി​വർ അഭിനന്ദിച്ചു.