photo
സമത സാസ്‌കാരിക സംഘടനയുടെ ആഭിമുഖ്യത്തിൽ നടത്തിയ നേത്രചികിത്സാ ക്യാമ്പും ഭാരതത്തിന്റെ ഗണിത മാന്ത്രികനും ഗിന്നസ് ബുക്ക് ഓഫ് റെക്കോഡ് ജേതാവുമായ വിവേക് രാജിന് സ്വീകരണവും നഗരസഭ ചെയർപേഴ്‌സൺ സൗമ്യരാജ് നിർവഹിക്കുന്നു

ആലപ്പുഴ: കനാൽ വാർഡ് സമത സാസ്‌കാരിക സംഘടനയുടെ ആഭിമുഖ്യത്തിൽ അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രിയുടെ 21-ാമത് നേത്രചികിത്സാ ക്യാമ്പും, ഗണിത മാന്ത്രികനും ഗിന്നസ് റെക്കാഡ് ജേതാവുമായ വിവേക് രാജിന് സ്വീകരണവും നൽകി. വെള്ളാപ്പള്ളി ഒ.എൽ.എഫ് സ്‌കൂളിൽ നടന്ന ചടങ്ങ് ആലപ്പുഴ നഗരസഭ ചെയർപേഴ്‌സൺ സൗമ്യരാജ് നിർവഹിച്ചു. സമത പ്രസിഡന്റ് ടി.ജെ. നെൽസൺ അദ്ധ്യക്ഷത വഹിച്ചു. വെള്ളാപ്പള്ളി സെന്റ് ഫ്രാൻസിസ് അസീസി ചർച്ച് വികാരി ഫാ. ആന്റണി തട്ടകത്ത്, മുനിസിപ്പൽ കൗൺസിലർമാരായ പി. റഹിയാനത്ത്, പി.ജി. എലിസബത്ത്, ജെസിമോൾ ബനടിക്ട്, സമത ഭാരവാഹികളായ കെ.കെ. ഷിജി, എ.ജെ. റോയ്, കെ.സി. സുമോദ് എന്നിവർ പങ്കെടുത്തു.