ambala

അമ്പലപ്പുഴ: കോർപ്പറേറ്റുകളും ഭരണകൂടവും പരസ്പരം പുറംചാരി നിന്നുള്ള ഭരണമാണ് ഇന്ത്യയിലേതെന്ന് സി.പി.ഐ സംസ്ഥാന എക്സി അംഗം രാജാജി മാത്യു തോമസ് പറഞ്ഞു. അമ്പലപ്പുഴ മണ്ഡലം പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അസമത്വങ്ങളുടെ നടുവിലാണ് ജനങ്ങൾ. ഇടതുപക്ഷ മുന്നണി പാർട്ടികൾക്ക് ഒരുമിച്ച് മുന്നേറാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം സെക്രട്ടറി കെ. ജയൻ സ്വാഗതം പറഞ്ഞു. പി. വി. സത്യനേശൻ, അഡ്വ. എം.കെ. ഉത്തമൻ, അഡ്വ. വി. മോഹൻദാസ്, ദീപ്തി അജയകുമാർ, വി.സി. മധു, പി.എസ്.എം. ഹുസൈൻ, ജി. പുഷ്പരാജൻ എന്നിവർ സംസാരിച്ചു. സമ്മേളനം ഇന്ന് അവസാനിക്കും.