
അമ്പലപ്പുഴ: ചുമട്ടുതൊഴിലാളികൾക്ക് ഉണ്ടാകുന്ന തൊഴിൽ നഷ്ടം പരിഹരിക്കാൻ ആവശ്യമായ നിയമ നിർമ്മാണം നടത്തണമെന്ന് ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) അമ്പലപ്പുഴ ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. വളഞ്ഞവഴി വ്യാപാര ഭവനിൽ ചേർന്ന സമ്മേളനം സി.ഐ.ടി.യു ജില്ലാ പ്രസിഡൻറ് എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ് എ. ഓമനക്കുട്ടൻ അദ്ധ്യക്ഷനായി. ഡി. അശോക് കുമാർ രക്തസാക്ഷി പ്രമേയവും രതീഷ് ബാബു അനുശോചന പ്രമേയവും അവതരിപ്പിച്ചു. വി. ബി. അശോകൻ, എ. പി. ഗുരുലാൽ, കെ. മോഹൻകുമാർ, ബി. അൻസാരി,ജെ. ജയകുമാർ, ഡി. ദിലീഷ്, കെ .എം. സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. പി.രാജേന്ദ്രൻ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: എ. ഓമനക്കുട്ടൻ (പ്രസിഡൻറ്), പി. രാജേന്ദ്രൻ, മോഹൻകുമാർ (വൈസ് പ്രസിഡന്റുമാർ), കെ. എം. സെബാസ്റ്റ്യൻ (സെക്രട്ടറി), അജയ് കൃഷ്ണൻ (ജോയിന്റ് സെക്രട്ടറി).