
മാന്നാർ: എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയനിലെ ചെന്നിത്തല ചെറുകോൽ കിഴക്ക് 6323-ാം നമ്പർ ശാഖാ യോഗത്തിൽ പഠനോപകരണ വിതരണവും അവാർഡ് ദാനവും നടത്തി. യൂണിയൻ ചെയർമാൻ ഡോ.എം.പി.വിജയകുമാർ ഉദ്ഘാടനം ചെയ്തു. ശാഖാ യോഗം വൈസ് പ്രസിഡന്റ് ജയപ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗം നുന്നു പ്രകാശ്, ശാഖാ യോഗം സെക്രട്ടറി ബിനുരാജ്.വി, യൂണിയൻ കമ്മിറ്റിയംഗം അനീഷ് ചേങ്കര, വനിതാ സംഘം പ്രസിഡന്റ് സുഭദ്ര കാർത്തികേയൻ , യൂത്ത് മൂവ്മെന്റ് വൈസ് പ്രസിഡന്റ് സരിത, ശാഖാ കമ്മിറ്റിയംഗം അജിത്ത് കുമാർ തുടങ്ങിയവർ സംസാരിച്ചു.