ambala
കഞ്ഞിപ്പാടം സ്കൂളിനു സമീപത്തെ പമ്പ് ഹൗസ്

അമ്പലപ്പുഴ: കഞ്ഞിപ്പാടം പ്രദേശത്ത് കുടിക്കാൻ വെള്ളമില്ലാതെ നാട്ടുകാർ വലയുന്നു. ഈ പ്രദേശത്ത് കുടിവെള്ള വിതരണം നിലച്ചിട്ട് നാല് ദിവസമാകുന്നു. അമ്പലപ്പുഴ തെക്കു പഞ്ചായത്തിലെ നാലാം വാർഡ് ,അമ്പലപ്പുഴ വടക്കു പഞ്ചായത്തിലെ 8, 9 വാർഡുകളിലെ കുടിവെള്ള വിതരണമാണ് മുടങ്ങിയിരിക്കുന്നത്. കഞ്ഞിപ്പാടം സ്കൂളിനു സമീപത്തെ പമ്പ് ഹൗസിൽ നിന്നാണ് ഈ പ്രദേശങ്ങളിലേക്ക് വെള്ളം പമ്പ് ചെയ്യുന്നത്. പമ്പ് ഹൗസിലെ മോട്ടർ തകരാറിലായതിനെ തുടർന്നാണ് പമ്പിംഗ് നടക്കാത്തത്. അധികർക്ക് പരാതി നൽകിയിട്ടും യന്ത്രതകരാർ പരിഹരിക്കാൻ ആരും എത്തിയിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി. താത്കാലികമായി പഞ്ചായത്ത് അധികൃതർ ഇന്നലെ വാഹനത്തിൽ കുടിവെള്ളം വിതരണം നടത്തിയെങ്കിലും കുടിവെള്ള ക്ഷാമത്തിന് ശ്വാശ്വത പരിഹാരം ഉണ്ടാകണമെന്നാണ് നാട്ടുകാർ ആവശ്യം.