
ആലപ്പുഴ: ആലപ്പുഴ നഗരത്തിൽ പുതുതായി 600 എൽ. ഇ.ഡി ലൈറ്റുകൾ സ്ഥാപിക്കും. മുഴുവൻ വാർഡുകളിലേക്കും നഗരസഭയുടെ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വാർഡ് തലത്തിൽ കൂടുതൽ എൽ.ഇ.ഡി തെരുവ് വിളക്കുകൾ സ്ഥാപിക്കാൻ കൗൺസിൽ തീരുമാനിച്ചിരുന്നു. ലൈറ്റ് സ്ഥാപിക്കലിന്റെ ഉദ്ഘാടനം നഗരസഭാദ്ധ്യക്ഷ സൗമ്യ രാജ് നിർവഹിച്ചു. തുമ്പോളി വികസനം ജംഗ്ഷനു പടിഞ്ഞാറുവശം നടന്ന ചടങ്ങിൽ ഡി.പി.സി അംഗം ഡി.പി. മധു അദ്ധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. ബാബു, കൗൺസിലർമാരായ ലിന്റ ഫ്രാൻസിസ്, നസീർ പുന്നക്കൽ, മോനിഷാ ശ്യാം, റഹിയാനത്ത്, ജെസ്സിമോൾ, പൊതു പ്രവർത്തകരായ പി.ജെ. ആന്റണി, എ.പി. പ്രദീപ്, കരോൾ, തോമസ് റോ,യ് തുമ്പോളി മത്സ്യത്തൊഴിലാളി സംഘം പ്രസിഡന്റ് പി.വി. ബെനഡിക്ട്, എ.ഡി.എസ് ചെയർപേഴ്‌സൺ ആനി പീറ്റർ, എ.ഡി.എസ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.