തുറവൂർ: എസ്.എൻ.ഡി.പി യോഗം തുറവൂർ തെക്ക് ഭാരതവിലാസം 765-ാം നമ്പർ ശാഖയിലെ ശ്രീ കുമാരനാശാൻ സ്മാരക ആറാം നമ്പർ കുടുംബ യൂണിറ്റിന്റെ വാർഷികവും കുടുംബ സംഗമവും കുട്ടികൾക്കുള്ള പഠനോപകരണ വിതരണവും ശാഖാ സെക്രട്ടറി എസ്.റെജിമോൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പി.ടി.മുരളി അദ്ധ്യക്ഷനായി. ചേർത്തല യൂണിയൻ ഗുരുദേവ പഠന ക്ലാസ് കോ-ഓർഡിനേറ്റർ അഖിൽ അപ്പുക്കുട്ടൻ മുഖ്യപ്രഭാഷണം നടത്തി. വനിതാ സംഘം കേന്ദ്ര സമിതി അംഗം സിനി സോമൻ , ശാഖാ വൈസ് പ്രസിഡന്റ് മുരളി, കമ്മിറ്റി അംഗങ്ങളായ മണിയൻ, മനോഹരൻ , സനീഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ആശാ രഞ്ജൻ (കൺവീനർ), സുനിത പ്രകാശൻ (ജോ. കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.