ആലപ്പുഴ: സി.പി.ഐ കായംകുളം മണ്ഡലം സമ്മേളനം ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറിയേറ്റ് അംഗം ബി.സുരേഷ് പതാക ഉയർത്തി.മണ്ഡലം കമ്മിറ്റി അംഗം ജെ.ആദർശ് രക്തസാക്ഷി പ്രമേയവും മണ്ഡലം കമ്മിറ്റി അംഗം പി.ഗോപീകൃഷ്ണൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളായ അഡ്വ.എ.എസ് .സുനിൽ, എ.ഐ വൈ.എഫ് മണ്ഡലം ഭാരവാഹി ശ്രീജേഷ്, എ.ഐ.എസ്.എഫ് യൂണിയൻ ഭാരവാഹി അഫ്സൽ എന്നിവർ പ്രസീഡിയം നിയന്ത്രിച്ചു. യോഗത്തിൽ മണ്ഡലം അസി.സെക്രട്ടറി സി.എ.അരുൺകുമാർ രാഷ്ട്രീയ റിപ്പോർട്ടും മണ്ഡലം സെക്രട്ടറി എ.എ.റഹിം പ്രവർത്തന റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. സമ്മേളനത്തിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ.ഷാജഹാൻ, എൻ.രവീന്ദ്രൻ, ജില്ല എക്സി.അംഗം എൻ സുകുമാരപിള്ള, ജില്ലാ കൗൺസിലർമാരായ എ.അജികുമാർ, കെ ജി സന്തോഷ്, മണ്ഡലം സെക്രട്ടറി എ.എ.റഹിം, ഭരണിക്കാവ് മണ്ഡം സെക്രട്ടറി എൻ.ശ്രീകുമാർ ,മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളായ ബി.സുരേഷ്, ത്യാഗരാജൻ, എ.എസ്.സുനിൽ, എന്നിവർ സംസാരിച്ചു. സ്വാഗത സംഘം കൺവീനർ അഡ്വ.എ.ഷിജി സ്വാഗതം പറഞ്ഞു .