മാന്നാർ : കാർഗിൽ വിജയ ദിനാചരണത്തിന്റെ ഭാഗമായി നാളെ വൈകിട്ട് 6ന് കേരള സ്റ്റേറ്റ് എക്സ് സർവിസസ് ലീഗ് മാന്നാർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മാന്നാർ അമർ ജവാൻ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും ദീപം തെളിയിക്കലും നടക്കും. ചടങ്ങിൽ എല്ലാ വിമുക്ത ഭടൻമാരും സംബന്ധിക്കണമെന്ന് ഭാരവാഹികളായ ഭാസ്കരൻ ആചാരി, കെ.ആർ .ഗോപിനാഥൻ എന്നിവർ അറിയിച്ചു.