
ചാരുംമൂട്: സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ളാസ് പരീക്ഷകളിൽ ശ്രീബുദ്ധ സെൻട്രൽ സ്കുളിന് 100 മേനി വിജയം. പന്ത്രണ്ടാം ക്ലാസിൽ 72 ശതമാനം വിദ്യാർത്ഥികൾ ഡിസ്റ്റിംഗ്ക്ഷനും 28 ശതമാനം ഫസ്റ്റ് ക്ളാസും നേടി. അശ്വിൻ ബിനു 97 ശതമാനം മാർക്കോടെ എ1 ഗ്രേഡ് കരസ്ഥമാക്കി. പത്താം ക്ളാസ് പരീക്ഷയിൽ 75 ശതമാനം വിദ്യാത്ഥികൾ ഡിസ്റ്റിംഗ്ഷനും 25 ശതമാനം പേർ ഫസ്റ്റ് ക്ളാസും നേടി.