photo
എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര യൂണിയൻ യൂത്ത്മൂവ്‌മെന്റിന്റെ സമ്പൂർണ തിമിരമുക്ത ഗ്രാമം' കാമ്പയിന്റെ ഭാഗമായി ചെറുവാരണം 571-ാം നമ്പർ ശാഖയുടെയും യൂത്ത്മൂവ്‌മെന്റ്കമ്മി​റ്റിയുടെയും നേതൃത്വത്തിൽ കൊച്ചിൻ ചൈതന്യ ആശുപത്രിയുമായി സഹകരിച്ച് നടത്തിയ സൗജന്യ നേത്ര പരിശോധന ക്യാമ്പ് കണിച്ചുകുളങ്ങര യൂണിയൻ വൈസ് പ്രസിഡന്റ് പി.കെ.ധനേശൻ പൊഴിക്കൽ ഉദ്ഘാടനം ചെയ്യുന്നു

ചേർത്തല: എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര യൂണിയൻ യൂത്ത്മൂവ്‌മെന്റിന്റെ സമ്പൂർണ തിമിരമുക്ത ഗ്രാമം' കാമ്പയിന്റെ ഭാഗമായി ചെറുവാരണം 571-ാം നമ്പർ ശാഖയുടെയും യൂത്ത്മൂവ്‌മെന്റ് കമ്മി​റ്റിയുടെയും നേതൃത്വത്തിൽ കൊച്ചിൻ ചൈതന്യ ആശുപത്രിയുമായി സഹകരിച്ച് നടത്തിയ സൗജന്യ നേത്ര പരിശോധന ക്യാമ്പ് കണിച്ചുകുളങ്ങര യൂണിയൻ വൈസ് പ്രസിഡന്റ് പി.കെ.ധനേശൻ പൊഴിക്കൽ ഉദ്ഘാടനം ചെയ്തു.
ശാഖ പ്രസിഡന്റ് എം.കെ.തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ചു.യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് ടി.കെ.അനിൽലാൽ,വൈസ് പ്രസിഡന്റ സഞ്ജു പോക്കാട്ട്,സെക്രട്ടറി ഷിബു പുതുക്കാട്,എംപ്ലോയീസ് ഫോറം യൂണിയൻ സെക്രട്ടറി എസ്.ശ്യാംകുമാർ,രാജീവ്,സുരേന്ദ്രൻ,ബ്ലോക്ക് പഞ്ചായത്തംഗം സുധ സുരേഷ്,പഞ്ചായത്തംഗം ടി.പി.കനകൻ, ചെറുവാരണം സഹകരണ ബാങ്ക് പ്രസിഡന്റ് എ.വി.സലിംകുമാർ എന്നിവർ പങ്കെടുത്തു.യൂത്ത് മൂവ്‌മെന്റ് യൂണിയൻ വൈസ് പ്രസിഡന്റ് സുമേഷ് തങ്കപ്പൻ സ്വാഗതവും ശാഖാ സെക്രട്ടറി പി.സി.നടേശൻ നന്ദിയും പറഞ്ഞു.