പൂച്ചാക്കൽ: പൂച്ചാക്കൽ മെഡിക്കൽ സെന്റർ വുമൻസ് ആശുപത്രിയും വടുതല മെഡിസിയോ ക്ലിനിക്കും സംയുക്തമായി നടത്തിയ ഗൈനക്കോളജി സൗജന്യ മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം അരൂക്കുറ്റി പഞ്ചായത്ത് മെമ്പർ ശാരി മനോജ് നിർവ്വഹിച്ചു. പി.എം.സി അഡ്മിനിസ്ട്രേറ്റർ എസ്. രാജേഷ് അദ്ധ്യക്ഷനായി. മാനേജർ എസ്. സത്താർ, പി.ആർ. ഒ.മോഹനൻ , മെഡിസിയോ പോളിക്ലിനിക് എം.ഡി. ഹബീബ് റഹ്മാൻ , പാർട്ട്ണർ റാഷി റഹ് മാൻ , ഫൗണ്ടർ വി.എ.മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു. ഡോക്ടർമാരായ ഹയറുന്നിസ, വത്സമ്മ കെ.ജെറോം തുടങ്ങിയവർ നേതൃത്വം നൽകി.
പൂച്ചാക്കൽ മെഡിക്കൽ സെന്റർ വുമൻസ് ആശുപത്രിയും വടുതല മെഡിസിയോ ക്ലിനിക്കും സംയുക്തമായി നടത്തിയ ഗൈനക്കോളജി സൗജന്യ മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം അരൂക്കുറ്റി പഞ്ചായത്ത് മെമ്പർ ശാരി മനോജ് നിർവഹിക്കുന്നു